നികുതിക്കൊളള മാത്രം കൃത്യമായി നടത്താനറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തില്‍ നിലവിലുളളതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കൊല്ലുന്ന ബജറ്റുമായി വന്ന് ഇനിയും ജനങ്ങളെ കൊളളയടിക്കാന്‍ കോണ്‍ഗ്രസ് പിണറായി വിജയനെ അനുവദിക്കില്ല
സംസ്ഥാന ബജറ്റ് ജലലേഖ പോലെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.